മന്ത്രിമാരുടെയും എംഎൽഎമാരുടെയും സാലറി വർധിപ്പിച്ച നടപടി അംഗീകരിക്കില്ല….രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്റെ നടപടി തെറ്റാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം എൽ എ. വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല.
എം എൽ എ എന്ന നിലയിൽ ലഭിക്കുന്ന എല്ലാ അലവൻസുകളും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ആശാ വർക്കർമാർക്കും പി എസ് സി ഉദ്യോഗർത്ഥികൾക്കും നീതി നൽകാത്ത സർക്കാർ, എം എൽ എ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി ഡി സതീശൻ സർക്കാരും തമ്മിൽ വത്യാസമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.



