ന്യൂസിലന്‍ഡ് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ ട്രാക്കിംഗ് ഡിവൈസുമായി ശുഭ്മാന്‍ ഗില്‍….

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഉപയോഗിച്ച പുതിയൊരു ഫിറ്റ്നസ് ഡിവൈസ് കായിക ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ഓക്ലാന്ഡില് നടന്ന പരിശീലന സെഷനിടയില്‍ ഗില്ലിന്റെ നെറ്റിയില്‍ ‘ടെംമ്പിള്‍’ എന്ന ഫിറ്റ്നസ് ട്രാക്കിംഗ് ഉപകരണം ഉണ്ടായിരുന്നു. പരമ്പരാഗത ഫിറ്റ്നസ് ബാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി തലച്ചോറുമായി ബന്ധപ്പെട്ട സിഗ്നലുകള്‍ നിരീക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ ഉപകരണം.
ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ഇതിനുമുമ്പ് ഈ ഉപകരണം ഉപയോഗിച്ചിരുന്നത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. എന്നാല്‍ ഗില്‍ താന്‍ ഈ ഉപകരണം ഉപയോഗിക്കുന്നതിന്റെ കാരണം ഇതുവരെ പരസ്യമായി വ്യക്തമാക്കിയിട്ടില്ല. പ്രമുഖരായ രണ്ട് ഇന്ത്യന്‍ കായിക താരങ്ങള്‍ ഈ പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കായിക ലോകത്തിന്റെ കൗതുകം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.



