നവം.3 ലെ സ്വകാര്യ ബസ് പണിമുടക്ക്.. അലപ്പുഴയിൽ ബസുകൾ ഓടിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ… പക്ഷേ ഈ പ്രദേശങ്ങളിൽ ബസ് ഓടില്ല….

മാവേലിക്കര- ചില സംഘടനകൾ മൂന്നാം തീയതി നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബസ് പണിമുടക്ക് ആലപ്പുഴ നഗരത്തിലല്ലാതെ ജില്ലയിൽ ഒരിടത്തും ബാധിക്കില്ലന്നും ജില്ലയിലെ മെറ്റെല്ലാ സ്ഥലങ്ങളിലെയും മുഴുവൻ ബസുകളും സർവ്വീസ് നടത്താൻ തീരുമാനിച്ചെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മറ്റി അറിയിച്ചു.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ തോമസും വൈസ് പ്രസിഡൻ്റ് ശരണ്യ മനോജ് കുമാറും 27 മുതൽ സെക്രട്ടറിയേറ്റ് പടിയ്ക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരത്തിനെ ആലപ്പുഴ ജില്ലാ കമ്മറ്റി പിൻതുണക്കുന്നതായും ജില്ലാ കമ്മറ്റി അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റും സംസ്ഥാന സെക്രട്ടറിയുമായ പാലമുറ്റത്ത് വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.ദിനേശ് കുമാർ.ഡി, രഘുനാഥപിള്ള, അനന്തകുമാര പണിക്കർ, ഷാബു കടുകോയിക്കൽ, കൃഷ്ണൻകുട്ടിനായർ, ബെന്നി ആൻ്റണി, ഷാജിമോൻ, സജീവ് പുല്ലുകുളങ്ങര, വിപിൻ ചന്ദ്രലാൽ, ഷിയാസ്, രാഹുൽ തുടങ്ങിയവർ സംസാരിച്ചു.



