‘നിയമം നിയമത്തിന്‍റെ വഴിക്ക് പോകും’….എഫ്ഐആർ ശരിവച്ചത് അംഗീകാരമെന്നും ചെന്നിത്തല

തിരുവനന്തപുരം: സി എം ആ‌ർ എൽ – എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്‍ഫോഴ്‌സ് ഡയറകട്‌റേറ്റിന്റെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. എഫ് ഐ ആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചപ്പോള്‍ സര്‍ക്കാരിന് വിധി നടപ്പാക്കേണ്ടി വന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Related Articles

Back to top button