സഭയിലെ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി…..

പത്തനംതിട്ട: നിയമസഭയില്‍ വന്യജീവി ശല്യം സംബന്ധിച്ച അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന വിവാദത്തില്‍ ഒടുവില്‍ മലക്കം മറിഞ്ഞ് വനംമന്ത്രി ഷിബു ബേബി ജോണ്‍. പരിവേഷ് പോര്‍ട്ടലുമായി ബന്ധപ്പെട്ട് താന്‍ സഭയില്‍ നടത്തിയ പരാമര്‍ശം കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ ഉദ്ദേശിച്ചായിരുന്നില്ലെന്ന് വിശദീകരിച്ചാണ് മന്ത്രി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

വന്യജീവി ആക്രമണം തടയാന്‍ എന്ന പേരില്‍ ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച രാത്രിയാത്ര നിരോധനം സംബന്ധിച്ചും, കര്‍ഷകരുടെ വേലി പൊളിച്ചു നീക്കുന്നത് സംബന്ധിച്ചുമുള്ള നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ ആയിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ വിവാദ പരാമര്‍ശം. പരിവേഷ് പോര്‍ട്ടലിനെക്കുറിച്ച് ധാരണയില്ലാത്തവരെ കാര്യം ബോധ്യപ്പെടുത്തുന്നതിലും എളുപ്പം ‘ആനയെയും കഴുതയെയും കുരങ്ങനെയും’ പറഞ്ഞ് മനസ്സിലാക്കുന്നതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വനംമന്ത്രിക്കെതിരെ രൂക്ഷമായ ട്രോളുകളും, ഇടുക്കിയിലെ സിപിഐഎം നേതൃത്വത്തില്‍ നിന്ന് ശക്തമായ രാഷ്ട്രീയ പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ മന്ത്രി നിലപാട് മാറ്റിയിരിക്കുന്നത്.

Related Articles

Back to top button