പൂനെയില്‍ നിന്നുള്ള നിപാഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി….വന്നെന്ന് കളക്ടര്‍…ആശയക്കുഴപ്പം…

കൊച്ചി: കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള നിപാ ഫലം വന്നതറിയാതെ ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചപ്പോള്‍ പൂനെയില്‍ നിന്നുള്ള ഫലം ലഭിച്ചില്ലെന്നായിരുന്നു ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പൂനെയില്‍ നിന്നുള്ള ഫലം ഇന്ന് ഉച്ചയോടെ തന്നെ ലഭിച്ചെന്നും രോഗിക്ക് നിപ സ്ഥിരീകരിച്ചെന്നും കോഴിക്കോട് കളക്ടര്‍ വ്യക്തമാക്കി.
അതേസമയം കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 63 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.



