സൈബർ ആക്രമണത്തിനെതിരെ ബിന്ദു കൃഷ്ണ…

തിരുവനന്തപുരം: താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുകയാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഇല്ലാത്ത കഥകൾ പ്രചരിപ്പിച്ച് ആക്രമിച്ച് സന്തോഷം കണ്ടെത്തുന്നവരാണ് ഇതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക ദിനത്തിൽ പള്ളിയിൽ എത്തിയ തന്റെ ചിത്രം ഉപയോഗിച്ചാണ് സൈബർ ആക്രമണം നടക്കുന്നതെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും അതത് സ്ഥലങ്ങളിലെ ആചാരങ്ങൾ പാലിച്ചാണ് പെരുമാറുന്നതെന്നും, ഏത് പള്ളിയിൽ പോയാലും തല മറച്ചാണ് നിൽക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഉറക്കമൊഴിഞ്ഞാണ് ഉമ്മൻചാണ്ടിയുടെ ഓർമ്മദിനത്തിൽ പള്ളിയിലെത്തിയതെന്നും, ഇതിനെതിരെ ‘അഭിനയ സാമ്രാട്ട്’ എന്ന് അധിക്ഷേപിച്ചവർക്ക് സന്തോഷം ലഭിക്കട്ടെയെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾ തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button