ഷൗക്കത്തിനെതിരായ വിവാദ പരാമർശം… സി.കെ. ഷാക്കിറിനെ….

മലപ്പുറം: ഓട്ടോയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഷൗക്കത്തിനെതിരെ വ്യക്തിഹത്യാ പരാമർശം നടത്തിയ സംഭവത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. ഷാക്കിറിനെതിരെ നടപടി. സംസ്ഥാന കമ്മിറ്റിയുടെ ശുപാർശ പ്രകാരം ഷാക്കിറിനെ എല്ലാ പദവികളിൽ നിന്നും നീക്കി. ‘യുക്തിവാദം തലക്ക് കയറിയാണ് യുവാവ് ആത്മഹത്യ ചെയ്തത്’ എന്നായിരുന്നു ഷാക്കിറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിലവിലെ നിയമപ്രകാരം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്നും പോസ്റ്റിൽ ഷാക്കിർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.

അതേസമയം, ഷൗക്കത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസ് ഇതുവരെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. മരിച്ച ദിവസം പൊലീസ് ഫോൺ വാങ്ങിയിരുന്നെങ്കിലും പിന്നീട് കുടുംബത്തിന് തന്നെ തിരികെ നൽകിയെന്നാണ് ബന്ധു ഷക്കീർ പറയുന്നത്. പാറ്റേൺ ലോക്കിലുള്ള മൊബൈൽ ഫോൺ തുറക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബന്ധു വ്യക്തമാക്കി. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും കുടുംബം ആവശ്യപ്പെട്ടു.

Back to top button