കെ എസ് യു സംസ്ഥാന പ്രസിഡന്റിനെ കാണാന്‍ സമയം അനുവദിച്ച് മുഖ്യമന്ത്രി….

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ സമയം അനുവദിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് കാണാം എന്ന് അറിയിച്ചു. ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതില്‍ കെ എസ് യു ആക്ഷേപം ഉന്നയിച്ചതോടെയാണ് നീരസമുണ്ടായത്.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിഷയം മുന്നണിക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇടയാക്കിയതോടെ ഇന്ന് കെപിസിസി നേതൃത്വത്തിന്റെ ഇടപെടലടക്കം ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തി വിഷയം സങ്കീർണ്ണം ആക്കരുതെന്ന് കെപിസിസി നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയിരുന്നു. പാർട്ടി വക്താക്കൾ കൃത്യമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കെപിസിസി മുന്നറിയിപ്പ് നൽകി. വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ മാത്രമായിരിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. ഇതിനിടെയാണ് മുഖ്യമന്ത്രി സമയം അനുവദിച്ചത്.

Related Articles

Back to top button