‘മെസി, ഉത്രം നക്ഷത്രം…. ഭാഗ്യ സൂക്താര്‍ച്ചന വഴിപാട് നടത്തി ആരാധകൻ

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ മെസിയുടെ പേരില്‍ വഴിപാട്. പെരിങ്ങര സ്വദേശി രമേഷാണ് വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തിലാണ് വഴിപാട്. ഫിഫ കപ്പ് ആര് തൂക്കുമെന്ന കാത്തിരിപ്പിനിടെ ഇത്തരത്തിൽ വ്യത്യസ്ത വാർത്തകളാണ് പുറത്തുവരുന്നത്.

ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍ വിജയിച്ചാല്‍ നാളെ അമ്പലവയലിലെ മുഴുവന്‍ നാട്ടുകാര്‍ക്കും മന്തി വിരുന്നൊരുക്കുമെന്നാണ് പ്രഖ്യാപനം. സ്‌പെയിനിന്റെ കടുത്ത ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ സീസണ്‍ ആണ് ഈ വേറിട്ട പ്രഖ്യാപനം നടത്തിയത്.

ഷജീറിന്റെ പ്രിയപ്പെട്ട ടീം ആണ് സ്‌പെയിന്‍. സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടാല്‍ പിറ്റേന്ന് തന്നെ ടൗണിലെ മുഴുവന്‍ ആളുകള്‍ക്കും താന്‍ മന്തി വിളമ്പുമെന്നാണ് വാഗ്ദാനം. കേവലം ഒരു പ്രഖ്യാപനം മാത്രമല്ല, സ്‌പെയിനിന്റെ ഓരോ വിജയത്തിലും അതീവ ആവേശത്തിലാണ് ഷജീര്‍.

Related Articles

Back to top button