വെള്ളാപ്പള്ളി നടേശന് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ….

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പു കേസില്‍ വെള്ളാപ്പള്ളി നടേശൻ വിഭാഗത്തിന് അനുകൂല റിപ്പോര്‍ട്ടുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളാപ്പള്ളി നടേശന്റെ വാദം ശരിവയ്ക്കുന്ന നിലപാട് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാന കമ്പനി നിയമം SNDPക്ക് ബാധകമല്ലെന്ന കമ്പനി കാര്യമന്ത്രാലയത്തിന്റെ റിപ്പോർട്ടാണ് കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയത്. 1961ലെ കേരള നോൺ ട്രേഡിംഗ് കമ്പനീസ് ആക്ട് എസ്.എൻ.ഡി.പി. യോഗത്തിന് ബാധകമല്ല. SNDP യോഗം 2013ലെ കേന്ദ്ര കമ്പനി നിയമത്തിന് കീഴിലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.1974ൽ ഇരൂന്നൂറ് അംഗങ്ങൾക്ക് ഒരു പ്രതിനിധിയെന്ന വോട്ടിംഗ് രീതിക്ക് അനുവദിച്ച ഇളവ് ഇപ്പോഴും ബാധകമാണെന്നും കമ്പനികാര്യ മന്ത്രാലയത്തിലെ അഡിഷണൽ സെക്രട്ടറി അംശുമാൻ പട്നായിക്കിന്റെ റിപ്പോർട്ടിൽ പറയുന്നു.



