വീട്ടമ്മയുടെ മാല പൊട്ടിച്ച് ഓടി പ്രതി കടലിൽ ചാടി…ഒടുവിൽ…

വീട്ടമ്മയുടെ മാല പൊട്ടിച്ചു ഓടി കടലിൽ ചാടിയ പ്രതിയെ പോലീസും നാട്ടുകാരും കോസ്റ്റൽ പോലീസും ചേർന്ന് പിടികൂടി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി സുഹൈലിനെയാണ് സാഹസികമായി പിടികൂടിയത്. പുതുക്കുറിച്ച സ്വദേശി ജുബൈറയുടെ മാലയാണ് പൊട്ടിച്ച് ഓടിയത്. പിടിച്ചുപറി കേസിൽ പൊലീസ് പിന്തുടരുന്നതിടെയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ച് പ്രതി ഓടിയത്. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പൊലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി കടലിൽ ചാടുകയായിരുന്നു

വൈകിട്ട് നാലുമണിയോടുകൂടി പുതുക്കുറിച്ചിയിലുള്ള ബ്രദേഴ്സ് ചിക്കൻ എന്ന കടയിൽ നിന്നും ഉടമയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി 5000 രൂപ പിടിച്ചുപറിച്ചിരുന്നു. തുടർന്ന് കടക്കാരൻ കഠിനംകുളം പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സുഹൈലിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കവേ ഓടിക്കയറിയ വീട്ടിലെ വീട്ടമ്മയുടെ സ്വർണ്ണ മാലയും പൊട്ടിച്ച് ഓടുകയായിരുന്നു.

Related Articles

Back to top button