ആലപ്പുഴയിലെ ക്ഷേത്രക്കള്ളൻ പിടിയിൽ…. കാണിക്കവഞ്ചിയും സൈക്കിളും കവരുന്ന പ്രതി പിടിയിൽ

ആലപ്പുഴ: നഗരത്തിലെ കാണിക്കവഞ്ചികളും സൈക്കിളുകളും സ്ഥിരമായി മോഷ്ടിക്കുന്ന പറവൂർ സ്വദേശി ബാബു (58) സൗത്ത് പൊലീസിന്റെ പിടിയിലായി. പഴയവീട് കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.

ഏപ്രിൽ 28 പുലർച്ചെ 2.30-ഓടെയാണ് കുന്നയ്ക്കാ പള്ളി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കപ്പെട്ടത്. കാണിക്കവഞ്ചി നഷ്ടപ്പെട്ടതിനെ തുടർന്ന് സൗത്ത് ഐഎസ്എച്ച്ഒ വിനീഷ് എസിന് ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പ്രതി ബാബുവാണെന്ന് തിരിച്ചറിഞ്ഞു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച കാണിക്കവഞ്ചിയും പണവും പൊലീസ് കണ്ടെടുത്തു. നഗരത്തിൽ മുൻപും സമാനമായ മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button