പ്ലേ സ്കൂൾ അധ്യാപകന്റെ ക്രൂര മർദനം; ദൃശ്യങ്ങൾ വൈറലായതോടെ പ്രതിഷേധം ശക്തം

പലാമു ജില്ലയിലെ ജാപ്ലയിലെ ലക്ഷ്മി ശിശു വാടിക എന്ന പ്ലേ സ്കൂളിലാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കൂളിന്റെ പ്രധാന അധ്യാപകനായ ശശികേഷ് കശ്യപാണ് ദൃശ്യങ്ങളിലുള്ളതെന്നാണ് വിവരം. ക്ലാസ് മുറിക്കുള്ളിൽ നടന്ന സംഭവത്തിൽ കുട്ടികൾ ഭയന്ന് നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
സംഭവം ആരാണ് ചിത്രീകരിച്ചതെന്നോ ദൃശ്യങ്ങൾ പുറത്തുവിട്ടതാരെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്കൂളിനും അധ്യാപകനുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും നിരവധി പേർ ആവശ്യപ്പെടുന്നു. സംഭവത്തിൽ അധികൃതർ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.




