രേഖകളില്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് സ്കൂൾ പ്രവേശനം നിഷേധിക്കരുത്…

പുതിയ അധ്യയന വർഷത്തിൽ സ്‌കൂൾ പ്രവേശനത്തിനെത്തുന്ന കുട്ടികൾക്ക് രേഖകളുടെ അഭാവം തടസ്സമാകില്ല. ഇതരസംസ്ഥാന തൊഴിലാളികളുടെയും പ്രവാസികളുടെയും മക്കൾക്ക് ജനന സർട്ടിഫിക്കറ്റോ, [ആധാർ സംബന്ധിച്ച വിവരങ്ങളോ] ഹാജരാക്കാൻ സാധിച്ചില്ലെങ്കിലും അവർക്ക് സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകി.
സംസ്ഥാന സിലബസിലുള്ള സർക്കാർ,എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെല്ലാം മേയ് രണ്ടിന് പ്രവേശനം തുടങ്ങും. രേഖകളില്ലാത്ത കുട്ടികൾക്ക് അവ ലഭിക്കുംവരെ താത്കാലികപ്രവേശനം എന്ന നിലയിലാവും. സ്‌കൂൾ പ്രവേശനത്തിന് ഒരു തരത്തിലുള്ള പ്രവേശന പരീക്ഷയും നടത്തരുത്.
വിദേശത്തോ മറ്റു സംസ്ഥാനങ്ങളിലോ ആയതുകൊണ്ടോ അസുഖമടക്കമുള്ള കാര്യങ്ങൾ കൊണ്ടോ വാർഷിക പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്‌കൂൾ തലത്തിൽ പരീക്ഷ നടത്തി അർഹരായവർക്ക് ക്ലാസുകയറ്റം നൽകാനും നടപടിയുണ്ട്.



