‘ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നു, തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല’..

തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖ രാജി വെച്ചു എന്നതരത്തിലുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ച് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്നറിയുന്നു, ഇതിലൂടെ ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരികയാണ്. തലസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാനാകില്ല. ഇത് ബിജെപി ക്യാമ്പിൽ നിന്ന് തന്നെ പുറത്തുവരുന്ന വിവരമാണ്. ബിജെപിക്കുള്ളിലെ അസ്വസ്ഥതയുടെ തെളിവാണ് ശ്രീലക്ഷയുടെ രാജ്യം. എൽഡിഎഫും സിപിഎമ്മും ഈ വിഷയത്തിൽ നിലപാട് സ്വീകരിക്കുമെന്നും എൽഡിഎഫ് കണ്‍വീനർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്ന ആര്‍ ശ്രീലേഖ നിലവില്‍ കൗണ്‍സിലർ സ്ഥാനം രാജി വെച്ചിരിക്കുകയാണ്. രാജി ബിജെപിക്ക് വലിയ തിരിച്ചടിയാണ്. ഇനി 49 അംഗങ്ങളാണ് ബിജെപിക്ക് കോർപ്പറേഷനിലുള്ളത്. ഉപതെരഞ്ഞെടുപ്പ് നിർണായകമാകും. പാര്‍ട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് ശ്രീലേഖയുടെ രാജി തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്താകമാനം നടക്കുന്ന പ്രക്ഷോപത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. രാജ്യവ്യാപകമായി പ്രക്ഷോഭം ഉയരുമ്പോഴും കേന്ദ്രം ഏത് കണ്ടില്ലെന്ന് നടിക്കുന്നുവെന്നും. ഗ്യാനേഷിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ കേന്ദ്രം തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.




