`വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ല’; ഡിജിപിക്ക് റിപ്പോർട്ട് നൽകി പ്രത്യേക അന്വേഷണ സംഘം

മുൻ മന്ത്രി വീണ ജോർജിനെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകി. കെഎസ്യു പ്രവർത്തകർക്ക് വീണ ജോർജിൻ്റെ അടുത്ത് എത്താൻ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമിച്ചന്ന കേസ് ഗൺമാൻ മൊഴി മാറ്റിയതിനാൽ നിലനിൽക്കില്ല. കെഎസ്യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ആണ് ഉണ്ടായത്. അക്രമിച്ചെന്നു പറയുന്ന ആയുധങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നും എസ്ഐടി ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എസ് ഐ ടി തലവൻ യു പ്രേമനാണ് റിപ്പോർട്ട് നൽകിയത്



