സോനം വാങ്ചുക്കിന്റെ നിരാഹാര സമരം… ഐക്യദാര്‍ഢ്യവുമായി കെ സി വേണുഗോപാല്‍….

കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 20 ദിവസം നിരാഹാരം കിടന്നിട്ട് മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിരാഹാരം കിടന്ന ആളുകളെ വിളിച്ചിരുത്തി സംസാരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് ഉന്നിയിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സിജെപിയും ഉന്നയിക്കുന്നത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളില്‍ ആശങ്കയുടെ മുൾ മുനയിലാണ്. ഓരോ തവണയും ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടാകുമ്പോഴും കേന്ദ്രമന്ത്രി കൂളായിട്ട് ഇരിക്കുകയാണ്. ഈ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണ്. വിദ്യാര്‍ത്ഥി, തൊഴിലാളി വിരുദ്ധ സര്‍ക്കാരാണ്. അതിന്റെ ലക്ഷണങ്ങളാണ് ഇവിടെ കാണുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തും. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ തുറന്നുകാട്ടുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button