സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം…

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോർഡുകളിലെ പെൻഷൻ വിതരണം നാളെ (24/07/2026) മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പെൻഷൻ തുക സമയബന്ധിതമായി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്കുകൾ മുഖേന വീട്ടിലെത്തിച്ചും പെൻഷൻ വിതരണം പൂർത്തിയാക്കും.



