മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു, അലീനയും മഞ്ജിമയും കൂട്ടാളികൾ; സെക്സ്റാക്കറ്റിന് പുറമേ സ്വർണ്ണക്കടത്തും…

കൊച്ചി: മോഡലിങ്ങിന്‍റെ മറവിൽ മലയാളി പെൺകുട്ടികളെ വിദേശ സെക്സ്റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി സിന്ധു ആണെന്ന് പൊലീസ്. കേസിൽ അന്വേഷണം പുരോഗമിക്കവേയാണ്. മോഡലിംങ് കെണി അസൂത്രണം ചെയ്തത് സിന്ധു ആണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായിൽ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചത് സിന്ധുവാണെന്നും യുവതികളെ ദുബായിയിൽ എത്തിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കകയും വിസയടക്കം നൽകിയതും സിന്ധു ആണെന്ന് പൊലീസ് കണ്ടെത്തി. മോഡലിങ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്‌, ആഡംബര ഹോട്ടലിൽ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്താണ് പ്രതി യുവതികളെ പ്രലോഭിപ്പിച്ചത്..

Related Articles

Back to top button