കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങി വരുന്നതിനിടെ അപ്രതീക്ഷിത ആക്രമണം, മുഖത്ത് 12 തുന്നൽ; പ്രതി പൂവൻകോഴി!

കൊല്ലം പൂയപ്പള്ളിയിൽ വയോധികയ്ക്ക് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനെത്തിയ പോലീസുകാർ ഒന്ന് ഞെട്ടി. കാരണമെന്തെന്നല്ലേ? കേസിലെ പ്രതി ഒരു പൂവൻകോഴി ആയിരുന്നു. ഒരു കോഴിക്ക് ഒരാളെ ഇങ്ങനെയൊക്കെ ആക്രമിക്കാൻ ആവുമോ എന്ന് കണ്ട് പോലീസുകാർ പോലും അമ്പരന്നു. കോഴിയുടെ ആക്രമണത്തിൽ മുഖത്തിന് സാരമായി പരിക്കേറ്റ വീട്ടമ്മയ്ക്ക് ശരിയാക്കാൻ 12 തുന്നലുകൾ ആൺ വേണ്ടി വന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസിനാണ് (74) പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയ ശേഷം വീട്ടിലേക്കു മടങ്ങി വരുന്നതിനിടെയാണ് ജോയിസിന് നേരെ കോഴിയുടെ ആക്രമണം ഉണ്ടായത്. ദേഹത്തു ചാടിക്കയറിയ ശേഷം തലയിൽ കയറി നിന്നു തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി മുറിവേൽപ്പിച്ചു. ജോയ്സിന്റെ കാരത്തിൽ കേട്ട് സമീപവാസിയായ സ്ത്രീ ഓടി എത്തിയപ്പോൾ ചോരയിൽ കുളിച്ചു നിൽക്കുന്ന ജോയ്സിനെയാണ് കണ്ടത്. തലയിൽ കയറി നിന്നു പൂവൻകോഴി കൊത്തുന്നതും കണ്ടു. ഓടി എത്തി കോഴിയെ ഓടിച്ച ശേഷം ജോയ്സിനെ ഓട്ടോറിക്ഷയിൽ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് മുറിവ് ശരിയാക്കാൻ 12 തുന്നൽ വേണ്ടി വന്നത്.

കോഴിയുടെ ആക്രമണത്തിൽ ജോയിസിന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു കോഴിയുടെ ആക്രമണം. നേരത്തെയും ഇതേ കോഴി വഴിയിലൂടെ നടന്നു പോയ ജോയ്സിനെ കൊത്താൻ ഓടിച്ചിട്ടുണ്ടെന്നും, അന്ന് എങ്ങനെയോ രക്ഷപെടുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയെങ്കിലും പിന്നീടു ജോയ്സിന്റെ അഭ്യർഥന പ്രകാരം കേസെടുത്തില്ല. ജോയ്‌സ് കോഴിക്ക് മാപ്പു നൽകി കേസ് വേണ്ടെന്ന് വെക്കുകയായിരുന്നു.

Related Articles

Back to top button