കൊറിയർ വഴി എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ….

കൊറിയർ സർവീസ് വഴി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. ചിത്താരി സ്വദേശിയായ ജാവിദ് അലവി(33) യെയാണ് ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചിത്താരിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അജാനൂർ ഗ്രാമത്തിലെ മടിയൻ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന കൊറിയർ സർവീസ് സ്ഥാപനം വഴി മാരക മയക്കുമരുന്ന് കടത്താനായിരുന്നു പ്രതിയുടെ ശ്രമം. പാർസൽ അയക്കാനായി നൽകിയ പാക്കറ്റിൽ 1.580 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ ആണ് ഉണ്ടായിരുന്നത്. പാർസൽ അയക്കാനായി എത്തിയ ജാവിദ് അപൂർണ്ണമായ വിലാസമാണ് നൽകിയിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊറിയർ ജീവനക്കാർ അയക്കുന്നയാളുടെ പൂർണ്ണമായ വിലാസം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതോടെ പരിഭ്രാന്തനായ യുവാവ് പാർസൽ അവിടെത്തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

Related Articles

Back to top button