സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്… ആറ് ദിവസം കൊണ്ട് കുറഞ്ഞത്..

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 1,880 രൂപ. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95,840 രൂപയായി താഴ്ന്നു. ഗ്രാമിന് 235 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 11,980 രൂപയായി. കഴിഞ്ഞ ആറ് ദിവസത്തിനിടെ മാത്രം പവന് 5,080 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. നവംബർ അഞ്ചിന് ഒരു പവൻ സ്വർണത്തിന് 1,07,080 രൂപയായിരുന്നു വില. എന്നാൽ ഇന്ന് വില 95,840 രൂപയിലേക്ക് താഴ്ന്നു. തുടർച്ചയായ വിലയിടിവ് സ്വർണം വാങ്ങാനിരിക്കുന്നവർക്ക് വലിയ ആശ്വാസമാകുകയാണ്.



