‘പവർകട്ടിന്റെ സമയം അറിയിക്കാനുള്ള മാന്യത കാണിക്കണം’.. വൈദ്യുതി മന്ത്രിക്കെതിരെ…

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി മുടക്കം പതിവാകുന്നതിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പവർകട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത വൈദ്യുതി മന്ത്രിയിൽനിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. സണ്ണി ജോസഫ് വൈദ്യുതി വകുപ്പ് മന്ത്രിമാത്രമല്ലെന്നും ഭരണകക്ഷിയുടെ അധ്യക്ഷൻ കൂടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളോട് അൽപമെങ്കിലും മര്യാദ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം രാത്രിയിലെ വൈദ്യുതി മുടക്കവും ജനങ്ങളെ ദുരിതത്തിലാക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതാണ് പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറര മുതൽ പുലർച്ചെ 12.30 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പല സ്ഥലങ്ങളിലും നിയന്ത്രണം പുലർച്ചെ ഒരുമണിവരെ നീണ്ടു. ചിലയിടങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കെ സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട ശ്രീ. സണ്ണി ജോസഫ് , താങ്കൾ വൈദ്യുതി വകുപ്പിന്റെ മന്ത്രി മാത്രമല്ല ഭരണകക്ഷിയുടെ അദ്ധ്യക്ഷൻ കൂടിയാണ്. ഒരല്പം മര്യാദ പ്രജകളോട് കാണിക്കണം. പവർ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട് പൊതുജനം. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ പിന്നിലെ ശാന്തിനഗർ കോളനിയിൽ ഇന്നലെ രാത്രി രണ്ടുതവണയായി ഒന്നര മണിക്കൂറാണ് കറണ്ടുപോയത്. അപ്പോൾ പിന്നെ ബാക്കി സ്ഥലങ്ങളുടെ കാര്യം പറയാനില്ലല്ലോ.

Related Articles

Back to top button