ഹാലോവിൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം… 21കാരൻ…

ആലുവ: ഹാലോവിൻ ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 21കാരൻ അലക്സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരിയാണ് അതിക്രമത്തിനിരയായത്. മുപ്പതിലധികം പേർ പങ്കെടുത്ത ഹാലോവിൻ പാർട്ടിക്കിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളും പെൺകുട്ടികളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

പാർട്ടിക്കിടെ മദ്യസൽക്കാരവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര സ്വദേശിയായ അലക്സാണ് ആഘോഷം സംഘടിപ്പിക്കുന്നതിലും നേതൃത്വം നൽകുന്നതിലും പ്രധാന പങ്കുവഹിച്ചതെന്നാണ് പ്രാഥമിക വിവരം. പാർട്ടിയിൽ പങ്കെടുത്തവരിൽ പ്രമുഖ വ്യക്തികളുടെ മക്കളും ഉണ്ടായിരുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം വിതരണം ചെയ്തതും ലഹരിമരുന്ന് ഉപയോഗിച്ചതും സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button