ഏഴു വയസുകാരനെ പിതാവ് ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു

ഏഴു വയസുകാരനെ പിതാവ് ദേഹത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ചു. ആലുവയ്ക്കടുത്ത് എടത്തല പുക്കാട്ടുപടിയിലാണ് സംഭവം. അയൽവാസിയുടെ പരാതിയിൽ പൊലീസ് പിതാവിനെതിരെ കേസെടുത്തു. കുട്ടിയെ ചൈൽഡ് ലൈനിനു മുന്നിൽ ഹാജരാക്കി. കുട്ടിയുടെ ശരീരത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിക്ക് 12ഉം 10 ഉം വയസുള്ള രണ്ട് സഹോദരങ്ങൾ കൂടിയുണ്ട്. മറ്റു കുട്ടികളേയും അക്രമിക്കാറുണ്ടോയെന്നും അന്വേഷിക്കും.

Related Articles

Back to top button