മുതിര്‍ന്ന സിപിഎം നേതാവ് ബികെ കാദര്‍ അന്തരിച്ചു…

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബികെ കാദര്‍ (86) അന്തരിച്ചു. കര്‍ഷക തൊഴിലാളി യൂണിയന് നേതാവ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴില്‍ കെഎസ്വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാടത്തില്‍ ടൗണില്‍ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. സിപിഎം പായം ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂര്‍, ഇരിട്ടി ഏരിയാ സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂണിയന് (സിഐടിയു) സ്ഥാപക നേതാവ്, ചുമട്ടു യൂണിയന് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.



