സതീശനായി ഇരിട്ടിയിൽ ശയനപ്രദക്ഷിണം…. പടനയിച്ചവൻ നാടുനയിക്കണമെന്ന് പ്രവർത്തകർ

കണ്ണൂർ: “പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ” എന്ന പ്ലക്കാർഡുമായാണ് പി.വി. രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശൻ തന്നെ ഭരണനേതൃത്വത്തിലേക്ക് വരണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. പെയ്ത മഴയെപ്പോലും അവഗണിച്ച് ടൗണിലൂടെ ശയനപ്രദക്ഷിണം നടത്തിയാണ് രാജൻ തന്റെ പിന്തുണ അറിയിച്ചത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് “പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ” എന്ന മുദ്രാവാക്യവുമായി ഇരിട്ടിയിൽ മറ്റ് പ്രവർത്തകരും പ്രകടനം നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരും സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് സതീശൻ അനുകൂലികൾ തെരുവിലിറങ്ങുന്നത്.

അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഡൽഹിയിൽ നിർണ്ണായക ഘട്ടത്തിലാണ്. മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾ പൂർത്തിയായി. ഭൂരിഭാഗം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുമ്പോൾ, ഘടകകക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണെന്നാണ് റിപ്പോർട്ടുകൾ. അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപിക്കുമെന്ന് എഐസിസി നിരീക്ഷകർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button