‘കേര ഡയമണ്ട്’ വെളിച്ചെണ്ണയുടെ വിൽപന നിരോധിച്ചു

വ്യാജ അഡ്രസ്സിൽ നിർമ്മിച്ച് വിൽപന നടത്തുന്ന ‘കേര ഡയമണ്ട്’ ബ്രാൻഡ് വെളിച്ചെണ്ണയുടെ ശേഖരണവും വിൽപ്പനയും വിതരണവും നിരോധിച്ചതായി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. കുന്നത്തൂർ, ചടയമംഗലം ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്ന് ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ അയച്ചു പരിശോധിച്ച സാമ്പിളുകൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിംഗ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട്’ എന്ന വിലാസത്തിൽ നടത്തിയ അന്വേഷണത്തിൽ നിർമ്മാണ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഈ ബ്രാൻഡിലോ അഡ്രസ്സിലോ ഉള്ള വെളിച്ചെണ്ണ വ്യാപാരികൾ സ്റ്റോക്ക് ചെയ്യാനോ വിൽപ്പന നടത്താനോ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിചയമില്ലാത്ത ബ്രാൻഡുകളും ബില്ലില്ലാത്തതുമായ വെളിച്ചെണ്ണ വാങ്ങരുതെന്നും അറിയിപ്പുണ്ട്. പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പരിൽ അറിയിക്കാം.

Related Articles

Back to top button