വൈറൽ ​ഗർഭിണി പോസ്റ്റ്; ‘അക്കൗണ്ട് ഹാക്കായി, കൊല്ലാക്കൊല ചെയ്യരുത്

വൈറലായ ​ഗർഭിണി പോസ്റ്റിൽ വിശദീകരണവുമായി നടി സജ്ന നൂർ. തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് ഹാക്കായെന്നും സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് കാര്യങ്ങൾ അറിയുന്നതെന്നും സജ്ന പറയുന്നു. ഇത് ചെയ്തത് ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സജ്ന പറഞ്ഞു.

സജ്ന നൂറിന്റെ വാക്കുകൾ ഇങ്ങനെ

എൻറെ കുറച്ച് വിവാദ വീഡിയോകൾ ഇപ്പോൾ വന്നോണ്ടിരിക്കുകയാണ്. കുറേ ഫോട്ടോസും കാര്യങ്ങളുമൊക്കെ വച്ചിട്ട്. ഈ അക്കൗണ്ട് എനിക്ക് കിട്ടിയിട്ട് കുറച്ച് സമയമെ ആയിട്ടുള്ളൂ. എൻറെ അക്കൗണ്ട് ഹാക്കായി പോയേക്കുവായിരുന്നു. എനിക്കറിയത്തില്ല എങ്ങനെ ഹാക്ക് ആയെന്ന്. എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല. ഈ വാർത്ത ഞാൻ അറിയുന്നത് സുഹൃത്തുക്കൾ എനിക്ക് മെസേജ് അയച്ചപ്പോഴാണ്. കാര്യങ്ങൾ തിരക്കി, ലിങ്ക് ഇട്ട് തന്നപ്പോഴാണ് ഞാനിത് അറിയുന്നത്. എൻറെ അക്കൗണ്ട് ഡീൽ ചെയ്യുന്നത് ഷാലു ആണ്. ഇങ്ങനെ ഒരു കാര്യമുണ്ട് എനിക്ക് അക്കൗണ്ട് ഓപ്പണാവുന്നില്ല നീ നോക്കെന്ന് പറഞ്ഞു. അവൾക്കും അത് ഓപ്പണാക്കാൻ പറ്റിയില്ല. അവസാനം എന്തൊക്കെയോ ചെയ്ത് റിക്കവർ ചെയ്ത് എടുത്തതാണ്. അതിൽ വന്ന പോസ്റ്റുകളെല്ലാം ഞങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. വൃത്തിക്കെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കൊല ചെയ്യരുത്. ഞാനിത് കേസ് കൊടുക്കും. എന്നെയും അദ്ദേഹത്തെയും വച്ച് ഒരുപാട് വൃത്തികെട്ട രീതിയിൽ വീഡിയോകൾ ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാന് പറ്റിയ അവസ്ഥയിലുമല്ല ഞാൻ. ഞാൻ അങ്ങേയറ്റം തളർന്നിരിക്കുവാണ്. ഒന്ന് റിക്കവറായി വരുന്നതെ ഉള്ളൂ. ഓരോ ട്രോമയിൽ നിന്നും റിക്കവറാകുന്നതെ ഉള്ളൂ. ആര് കൊല്ലാക്കൊല ചെയ്താലും ഞാൻ ജീവിക്കും. ഇതാരാണെന്ന് ഞാൻ പറയുന്നില്ല. നാളെ പരാതി കൊടുത്ത് ആളെ കണ്ടുപിടിക്കും. ആര് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എനിക്ക് കുട്ടിയായാലും വിവാഹം കഴിച്ചാലും ഞാൻ പറയും. അതുവരെ ആരും വിശ്വസിക്കരുത്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്. ഇത് ചെയ്തത് ആരായാലും അത് ഞാന് നിയമത്തിന് മുന്നിൽ കൊണ്ടുവരും.

Related Articles

Back to top button