ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാജ്യത്തെ യുവജനങ്ങളും വിദ്യാർഥികളും നടത്തിയ പോരാട്ടമാണ് ഈ രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ യുവജന വിഭാഗം പുതിയൊരു അധ്യായമാണ് എഴുതിയതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആർ.എസ്.എസ്–ബി.ജെ.പി നേതൃത്വം ദേശവിരുദ്ധമെന്ന മുദ്രകുത്തിയും കേസുകളിലൂടെയും ഭീഷണിപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.



