മൊബൈൽ ഷോറൂമിൽ നിന്ന് രണ്ട് ലക്ഷം രൂപയും സർവീസിനെത്തിച്ച മൊബൈൽ ഫോണുകളും മോഷ്ടിച്ചു… കൂട്ടാളി പിടിയിൽ

കൊച്ചി: മൂവാറ്റുപുഴ വാഴക്കുളത്തെ മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പള്ളുരുത്തി രാമേശ്വരം തുണ്ടിപ്പറമ്പിൽ വീട്ടിൽ ഷാജഹാൻ (സുഭാഷ്-42)നെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടത്തല എൻഎഡി തൈപറമ്പിൽ വീട്ടിൽ സാനു സേവ്യർ (34)നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കടയുടെ മുൻവശത്തുള്ള ഷട്ടറിൻ്റെ ലോക്ക് പൊളിച്ച് അകത്ത് അകത്തു കയറുകയായിരുന്നു. കൗണ്ടർ ഡ്രോയിൽ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപ, സർവീസിംഗിനായി കൊണ്ടുവന്ന 13 മൊബൈൽ ഫോണുകൾ, സിസിടിവി ഡി വി ആർ, മൊബൈൽ ചാർജറുകൾ എന്നിവയാണ് മോഷണം പോയത്.



