രാവിലെ കൂടി…ഉച്ചയോടെ കുറഞ്ഞു…സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന….

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ദ്ധിച്ചു. രാവിലെ വര്‍ദ്ധിച്ചതിന് പിന്നാലെ ഉച്ചയോടെ വില കുറഞ്ഞിരുന്നു. എന്നാല്‍ വൈകീട്ടോടെ വില വീണ്ടും വര്‍ദ്ധിച്ചു. മൂന്ന് തവണയാണ് ഇന്ന് വിലയില്‍ മാറ്റമുണ്ടായത്.

രാവിലെ ഗ്രാമിന് 210 രൂപയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായിരുന്നു. പവന്റെ വില 1680 രൂപ വര്‍ദ്ധിച്ച് 1,06,000 രൂപയുമായി.

എന്നാല്‍, ഉച്ചയോടെ പവന് 560 രൂപ കുറഞ്ഞ് 1,05,440 രൂപയായി. ഗ്രാമിന് 70 രൂപയും കുറഞ്ഞു. വൈകീട്ടോടെ പവന് 1360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്റെ വില 1,06,800 രൂപയായിരിക്കുകയാണ്. ഗ്രാമിന് 170 രൂപ വര്‍ദ്ധിച്ച് 13,350 രൂപയായി.

Related Articles

Back to top button