വിരമിച്ച എസ്ഐയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി…

കാസർകോട്: വിരമിച്ച എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പാറക്കട്ടയിൽ താമസിക്കുന്ന ധൻരാജ് (65) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ധൻരാജിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർകോട് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്ന് വിരമിച്ച ശേഷം ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിട്ടുനിന്നിരുന്നു. പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ ധൻരാജ് നിർണായക പങ്കുവഹിച്ചിരുന്നു. മരണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.



