ആലപ്പുഴയിൽ സാമൂഹിക പ്രവർത്തകൻ ആൽബിൻ മാത്യുവിനെതിരെ ലൈംഗികാതിക്രമ പരാതി…

ആലപ്പുഴ: സാമൂഹിക പ്രവർത്തകനും ‘ശാന്തി ഭവൻ’ സ്ഥാപന ഉടമയുമായ ആൽബിൻ മാത്യുവിനെതിരെ ലൈംഗികാതിക്രമ പരാതി. ആലപ്പുഴ പുന്നപ്രയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയാണ് പുന്നപ്ര പൊലീസിൽ പരാതി നൽകിയത്. ലൈംഗിക ചേഷ്ടയോടെ അപമാനിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതിക്കാരിയുടെ ആരോപണം.

കഴിഞ്ഞ ഒരാഴ്ചയായി ആൽബിൻ മാത്യു തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നുവെന്നും യുവതി പറയുന്നു. മൂന്ന് മാസം മുൻപാണ് ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ആൽബിൻ മാത്യു മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്നും, പൊലീസിൽ പരാതി നൽകാതിരിക്കാൻ ഇയാൾ ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിക്കുന്നു. ഇതേക്കുറിച്ച് സ്ഥാപനത്തിന്റെ മാനേജർക്ക് പരാതി നൽകിയെങ്കിലും, തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് ചെയ്തതെന്നും പരാതിക്കാരി വ്യക്തമാക്കി.

യുവതിയുടെ പരാതിയിൽ പുന്നപ്ര പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മുൻപ് കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന ആൽബിൻ മാത്യു, ജയിൽ മോചിതനായ ശേഷമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്. സംഭവത്തിൽ ആൽബിൻ മാത്യുവിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Related Articles

Back to top button