നിപയിൽ ആശ്വാസം; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

നിപയിൽ ആശ്വാസം. സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായതിനെ തുടർന്ന് ഒരാൾ കൂടി ആശുപത്രി വിട്ടു. നിലവിൽ 9 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. സമ്പർക്ക പട്ടികയിലുള്ള 4 പേർ നിരീക്ഷണത്തിലാണ്. നിലവിൽ സമ്പർക്കപ്പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.



