ലോക്കപ്പ് പൂട്ടാൻ മറന്ന പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു… മണിക്കൂറുകൾക്കകം പിടിയിൽ

കൊല്ലം: റെയിൽവേ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി. അഷ്ടമുടി സ്വദേശി അബ്ദുൽ സലാമാണ് കേരളപുരത്തുനിന്ന് റെയിൽവേ പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഊർജിതമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിയെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ഉദ്യോഗസ്ഥർക്ക് ലോക്കപ്പ് പൂട്ടാൻ മറന്നുപോവുകയായിരുന്നു. ഇത് മുതലെടുത്ത് പ്രതി തന്ത്രപൂർവ്വം സെല്ലിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുൻപും സമാനമായ രീതിയിൽ ഇയാൾ ലോക്കപ്പിൽ നിന്ന് ചാടിപ്പോയിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Back to top button