മുഖ്യമന്ത്രിക്കെതിരെയുള്ള അധിക്ഷേപം… ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ…

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെയുള്ള അധിക്ഷേപ കേസിൽ ഒന്നാം പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. കേസ് എറണാകുളത്തേക്ക് മാറ്റിയതായി പ്രതിഭാഗം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജില്ലാ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പരിശോധിച്ച ശേഷം കോടതി തുടർ തീരുമാനമെടുക്കും. സൈബർ പൊലീസാണ് ആദ്യം ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തിരുന്നത്. പിന്നീട് ഈ കേസ് കളമശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കേസ് സംബന്ധമായ തുടർനടപടികൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

Back to top button