സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്….

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കൗണ്‍സിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് പരിശോധന.

കഴിഞ്ഞ പത്ത് വർഷം സ്പോർട് കൗണ്‍സിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം. വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച പണം, യോഗ്യതനേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പന്‍റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച, കൗണ്‍സിൽ അംഗങ്ങളുടെ യാത്രകള്‍, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കായികമന്ത്രി ഒജെ ജെനീഷിനെ ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു. സി ഡിലെ പത്ത് വർഷത്തെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പിന്നാലെയാണ് സ്പോർട് കൗണ്‍സിലിനെതിായ പരാതികളും അന്വേഷണം.

Related Articles

Back to top button