കേടായ വാഹനം മാറി ഉപയോഗിച്ച് കുറ്റകൃത്യമാണോ…. മന്ത്രിമാരുടെ വിദേശയാത്രയില്‍ ധൂര്‍ത്തില്ല..

തിരുവനന്തപുരം: മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പകരം ഫലപ്രദമായ ഒരു സംവിധാനം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ആദ്യത്തെ സഭ കൂടിയെടുത്ത തീരുമാനം തന്നെയാണ് പിന്നീടുള്ള ലോക കേരള സഭകളിലും തീരുമാനിച്ചത്. പുതിയ തീരുമാനങ്ങള്‍ ഒന്നുമില്ല. ഇതുതന്നെയാണ് ലോക കേരള സഭ പിരിച്ചുവിടാനുള്ള കാരണങ്ങളില്‍ ഒന്ന്. പ്രവാസികള്‍ക്ക് മറ്റൊരു പ്ലാറ്റ് ഫോം ഉണ്ടാകും. അതില്‍ പ്രവാസികളുടെ വിഷയം അഡ്രസ് ചെയ്യാം. ഇതിനായി മുതിര്‍ന്ന മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button