കളക്ടറേറ്റിലെ ക്ലർക്ക് ജീവനൊടുക്കിയ സംഭവം…. അന്വേഷണത്തിന് നിർദ്ദേശം നൽകി ജില്ലാ കളക്ടർ…

കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക്‌ ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാകളക്ടർ നിർദ്ദേശം നൽകി. ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടുപോയത് മാനസികമായി തളർത്തി എന്നാണ് ആശാലതയുടെ മരണ മൊഴിയായി രേഖപ്പെടുത്തിയത്. ഈ മാസം ഏഴിനാണ് ആശാലത വിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ളക്ടറേറ്റ് പരിസരത്തു വെച്ചായിരുന്നു ആശാലത എലിവിഷം കഴിച്ചത്.

കാസറഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാർ സെല്ലിലെ യു ഡി ക്ലർക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവ് പോലെ ജോലിക്ക് എത്തിയിരുന്നു. അതിനിടയിൽ ആണ് കളക്ടറേറ്റ് പരിസരത്തു വെച്ച് എലിവിഷം കഴിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം 2.30 മണിയോടെ ചെങ്കള സഹകരണ ആശുപത്രിയിൽ കാർ ഓടിച്ച് എത്തിയ അവർ താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യ നില വഷളായായതിനെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

Related Articles

Back to top button