സീമാറ്റിലെ നിയമന വിവാദം…കൂടുതല്‍ വിവരങ്ങള്‍ പുറത്ത്….

തിരുവനന്തപുരം: സീമാറ്റിലെ താത്കാലിക നിയമന വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സീമാറ്റില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യത കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യയ്ക്കില്ല. പിഎച്ച്ഡിയാണ് തസ്‌കയ്ക്ക് വേണ്ട യോഗ്യത. എന്നാല്‍ ആര്‍ എസ് ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളറാണ്.
ഡിസംബറില്‍ പ്രബന്ധം അവതരിപ്പിക്കുമെന്നാണ് സീമാറ്റ് വ്യക്തമാക്കുന്നത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാറിന്റെ വാദം. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റിൽ നിയമിച്ചതെന്ന് വാർത്ത വന്നിരുന്നു. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു.



