പിഎസ് സിക്കെതിരെ ക്രൈംബ്രാഞ്ച്….എഫ്ഐആർ റദ്ദാക്കാൻ പിഎസ് സി കോടതിയെ സമീപിച്ചത് ദുരൂഹം….

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി. എഫ് ഐ ആർ റദ്ദാക്കാൻ പി എസ് സി കോടതിയെ സമീപിച്ചത് ദുരൂഹമാണ്. പി എസ് സി ചെയർമാനും അംഗങ്ങളും അടങ്ങുന്ന പ്രതികളെ രക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുണ്ട്.

ആസൂത്രണ ബോർഡിലെ പരീക്ഷയിലെ ആദ്യ ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപൻ 10 ചോദ്യങ്ങൾക്ക് അപൂർണ്ണമായ ഉത്തരമാണ് നൽകിയത്. ഈ ഉത്തരങ്ങൾ പരിശോധിക്കാതിരുന്നത് ബോധപൂർവം എന്ന് കരുതണം. മാർക്ക് ഷീറ്റ് പരാതിക്കാർക്ക് കൈമാറാൻ ഉണ്ടായ കാലതാമസവും സംശയസ്പദമാണ്. ജയലാൽ എന്ന ഉദ്യോഗാർത്ഥി 2025 ജൂൺ 11ന് ഉത്തര കടലാസിനായി അപേക്ഷ നൽകി. പി എസ് സി മറുപടി നൽകിയത് ഒരു വർഷത്തിന് ശേഷം 2026 ജൂൺ 18 നായിരുന്നു. മനപ്പൂർവമുള്ള വൈകിപ്പിക്കൽ ആണ് പി എസ്. സി നടത്തിയത്.

Related Articles

Back to top button