കൊല്ലത്ത് യുവതിയെ കൊന്ന കേസിൽ പ്രതിക്ക് ശിക്ഷ…

കൊല്ലം: സ്ത്രീയെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് (അബ്കാരി ) കോടതി ജഡ്ജ് റീന ദാസ് ടി ആർ ശിക്ഷിച്ചത്. 2019 ഫെബ്രുവരി 24-ന് രാത്രിയിലാണ് റംല ബീവിയെ നവാസ് വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം പിഴയും, ഭവനഭേദനത്തിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപപിഴയുമാണ് വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റംല ബീവിയുടെ മക്കൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.



