കോട്ടയത്ത് റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട

കോട്ടയം റെയിൽവേ സ്റ്റേഷന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയുമായി റെയിൽവേ പൊലീസും ഡാൻസാഫ് സംഘവും. ട്രെയിൻ പരിശോധനയ്ക്കിടെ വിപണിയിൽ ഏകദേശം 19.8 ലക്ഷം രൂപ വിലമതിക്കുന്ന 66 കിലോ കഞ്ചാവുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ എസ്.കെ. ഹസിബുൽ (20), റുബെൽ മൊണ്ടാൽ (28) എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരു കൗമാരക്കാരനുമാണ് പിടിയിലായത്.



