സി.വി. ധനരാജ് രക്തസാക്ഷി ദിനം: സി.പി.എം നേതാക്കൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കടുത്ത വിമർശനം

പയ്യന്നൂരിലെ ഡി.വൈ.എഫ്.ഐ. നേതാവ് സി.വി. ധനരാജിന്റെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സി.പി.എം നേതാക്കൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ അണികളുടെയും പൊതുജനങ്ങളുടെയും കടുത്ത വിമർശനവും പ്രതിഷേധവും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ. മധുസൂദനൻ എന്നിവരുടെ അനുസ്മരണ കുറിപ്പുകൾക്ക് താഴെയാണ് വൻതോതിൽ നെഗറ്റീവ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേത്തുടർന്ന് ടി.ഐ. മധുസൂദനൻ തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫാക്കുകയും വിമർശനാത്മകമായ കമന്റുകൾ നീക്കം ചെയ്യുകയും ചെയ്തു.

Related Articles

Back to top button