പ്രധാനമന്ത്രിയുടെ നാഗർകോവിൽ റോഡ്ഷോ…നാളെ തിരുവനന്തപുരത്തും ഗതാഗത നിയന്ത്രണം

എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് അദ്ദേഹം തമിഴ്നാട്ടിലേക്ക് പോകുന്നത് എന്നതിനാൽ തലസ്ഥാന നഗരത്തിൽ നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ കർശനമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പാർക്കിങ് നിരോധനംഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button