കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം… ഡ്രൈവറുടെ നില ഗുരുതരം…

തണ്ണീർമുക്കം കണ്ണങ്കര കവലയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. തണ്ണീർമുക്കം കണ്ണങ്കര തറയിൽ ജോയിക്കാണ് (55) പരിക്കേറ്റത്. ഇരുകാലുകളും കൈകളും ഒടിഞ്ഞ ജോയിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുട്ടത്തിപറമ്പ് കവലയിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ ജോയി ഉച്ചഭക്ഷണം കഴിച്ച് സ്റ്റാൻഡിലേക്ക് മടങ്ങുന്നതിനിടെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. വടക്കുഭാഗത്തുനിന്നും മറ്റൊരു വാഹനത്തെ മറികടന്നുവന്ന കാർ ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻവശം പൂർണ്ണമായും തകർന്നു. കാറിന്‍റെ ബോണറ്റും മുൻവശത്തെ ബമ്പറും തകർന്നുവെങ്കിലും കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മുഹമ്മ പോലീസ് കേസെടുത്തു.

Related Articles

Back to top button