മുഖ്യമന്ത്രി തര്‍ക്കത്തിൽ കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി…

കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി നടക്കുന്ന തർക്കങ്ങളിൽ രൂക്ഷമായ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തzരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചിട്ടും ഒരു നേതാവിനെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ, അല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്ന് അദ്ദേഹം പരിഹസിച്ചു.
കർണാടകയിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾ പരക്കം പാഞ്ഞത് നമ്മൾ കണ്ടതാണ്. ഇപ്പോൾ കേരളത്തിലും അതേ സ്ഥിതിയാണ് സംജാതമായിരിക്കുന്നത്. സ്വന്തം അണികൾക്ക് പോലും വെറും വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് വഞ്ചിക്കുകയാണെന്നും അദ്ദേഹം റാലിയിൽ പറഞ്ഞു. കേരളത്തിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം നേതാക്കൾ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരിഹാസം.



