സഭാനടപടികളോട് സഹകരിക്കണം , രാജഭരണ കാലമല്ല, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം

ഡൽഹി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ അമിത് ഷാ മറുപടി പറയണമെന്ന ആവശ്യം പാർലമെൻറിലും പുറത്തും ഇന്നും ശക്തമാക്കി പ്രതിപക്ഷം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻററികാര്യ മന്ത്രി കിരൺ റിജുജു രാഹുൽ ഗാന്ധിയെ കണ്ടു. രാജഭരണ കാലമല്ലെന്നും സഭയിലെത്തി മറുപടി നൽകാനുള്ള ഉത്തരവാദിത്തം അമിത് ഷാക്കുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിനെതിരെ രാജ്യസഭ ചെയർമാൻ അച്ചടക്കത്തിൻ്റെ വാളോങ്ങി.



